മലപ്പുറം: വിപിന്‍ വധക്കേസില്‍ പ്രതികളെ പിടികൂടാന്‍ കേരളാ പോലീസിന് ത്രാണിയില്ലെന്നും അതുകൊണ്ട് മാന്യമായി അന്വേഷണം എന്‍ഐഎക്ക് കൈമാറണമെന്നും ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദിയുടെ എസ്പി ഓഫീസ് മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വോട്ടിന് വേണ്ടി എന്തും ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ആ സര്‍ക്കാരിന്റെ കീഴിലുള്ള പോലീസിന് തീവ്രവാദബന്ധമുള്ളവരെ പിടികൂടാന്‍ ഒരിക്കലും സാധിക്കില്ല. ന്യൂനപക്ഷങ്ങളെ അളവറ്റ് സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ മലപ്പുറത്തെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് നേരെ മുഖം തിരിക്കുകയാണ്. വിപിനെ കൊലപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ടാണ്, പക്ഷേ അണിയറയില്‍ പ്രവര്‍ത്തിച്ചത് മറ്റ് ചില ശക്തികളാണ് അവരെ കണ്ടെത്തണമെങ്കില്‍ കേസ് എന്‍ഐഎ അന്വേഷിക്കണം. അദ്ദേഹം പറഞ്ഞു.
















