പാലക്കാട്: ബിജെപി കൊടുമ്പ് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 48 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. ഗോപാല്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപക നിയമന കോഴ വിജിലന്‍സ് അന്വേഷിക്കുക, നിയമനങ്ങള്‍ പിഎസ്സിക്ക് വിടുക, അഴിമതിക്കാരെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നടത്തുന്ന 48 മണിക്കൂര്‍ ഉപവാസ സമരം മലമ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷണ്മുഖന് ഉദ്ഘാടനം ചെയ്തു.
കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് എ.വിജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.എം.ഹരിദാസ്, ഗംഗാധരന്, അംബിക, ബാബു, ദീപക് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: