ഇന്ത്യയിലെ ജനങ്ങള്‍ ജിയോ സ്വീകരിച്ച പോലെയാണ് ജിയോഫോണും വരവേല്‍ക്കുന്നത്. ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയിലെ ഫീച്ചര്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട്ട് ഫോണിലേക്ക് മാറാത്ത ഉപയോക്താക്കളാണ് ജിയോയുടെ ലക്ഷ്യം.
ഇതിനോടകം ആറ് മില്യണ്‍ ആളുകള്‍ ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. 4ജി സപ്പോര്‍ട്ടും വിലക്കുറവും കൈയില്‍ ഒതുങ്ങുന്ന ചെറിയ ബോഡിയും ജിയോ ഫോണിലേയ്ക്ക് ഏവരെയും ആകര്‍ഷിക്കുന്നു. ജിയോ ഫോണ്‍ കൈകളിലെത്തിയാല്‍ ഡിജിറ്റലൈസ്ഡ് ഇന്ത്യാക്കാരുടെയെണ്ണം 6 ദശലക്ഷമായി മാറും. ആന്‍ഡ്രോയ്ഡ് ഫോണിലൂടെ ലഭിക്കുന്ന എല്ലാ ഫീച്ചേഴ്സും ജിയോ ഫോണിലൂടെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
KAI ഓപ്പറേറ്റിങ് സോഫ്റ്റ്വേറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2.4 ഇഞ്ച് ഡിപ്ലോയാണ് ഫോണിനുള്ളത്. 2 എംപിയുടെ ബാക്ക് ക്യാമറയും 2000 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. നാനോ സിം സ്ലോട്ട്, മൈക്രൊ എസ്ഡി കാര്‍ഡ് എന്നിവയാണ് ഇതിലുപയോഗിക്കുന്നത്. ഡ്യുവല്‍ കോര്പ്രോസസര്, 512 എംബി റാം. 4 ജിബി ഇന്റേണല്‍ മെമ്മറി, 128 ജിബിയാണ് എക്സ്പാറ്റബിള് മെമ്മറി. മറ്റ് ഫോണുകളെ അപേക്ഷിച്ച് ജിയോ ഫോണ്‍ ആപ് സ്റ്റോറില്‍ കൂടുതല്‍ ആപ്ലിക്കേഷനുകള്‍ കൊണ്ടുവരാനുള്ള തത്രപ്പാടിലാണ്.
ബസ് ടിക്കറ്റുകള്‍, വിനോദ പരിപാടികള്‍ എന്നിവയ്ക്കായി യാത്രാ അപ്ലിക്കേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഫെയ്സ്ബുക്കും വാട്സ്ആപ്പും അതിന്റെ പ്ലാറ്റ്ഫോമില്‍ എത്തിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അല്ലെങ്കില്‍, കമ്പനികളുടെ ഉടമസ്ഥതയിലുള്ള ജിയോ മ്യൂസിക്, ജിയോ സിനിമ, എന്നിവ മാത്രമായിരിക്കും ആപ്പ് സ്റ്റോറില്‍ ലഭിക്കുക.
രണ്ട് വര്‍ഷത്തിനുള്ളില്‍ 100-200 ദശലക്ഷം യൂണിറ്റ് ഹാന്‍ഡ്സെറ്റുകള്‍ വില്‍ക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 1500 രൂപയുടെ ജിയോ ഫോണ്‍ വാങ്ങുമ്പോള്‍ മുതല്‍ 4ജി ഇന്റര്‍നെറ്റ് സൗകര്യവും ലഭിക്കും. മൂന്ന് വര്‍ഷങ്ങള്‍ക്ക്ശേഷം ഈ പണം തിരികെ ലഭിക്കുമെന്നത് മറ്റൊരു ആകര്‍ഷക ഘടകമാണ്. ടിവി കേബിളുകള്‍ ഫോണില്‍ കണക്ട് ചെയ്താല്‍ ടിവി പ്രോഗ്രാം ഉള്‍പ്പെടെ കാണാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: