ഗാഡ്ജറ്റുകള്‍ ഇനി വെള്ളത്തില്‍ പോയെന്ന് ഓര്‍ത്ത് സങ്കടപ്പെടേണ്ട കാലം കഴിഞ്ഞു. ഫോണോ, ഹെഡ്സെറ്റോ, സ്പീക്കറോ എന്തായാലും വെള്ളത്തിനടിയിലും പ്രവര്‍ത്തനം അടിപൊളി. നീന്തുന്നവര്‍ക്കും സ്കൂബാ ഡൈവിങ് ചെയ്യുന്നവര്‍ക്കും ഇനിമുതല്‍ സംഗീതം ആസ്വദിച്ചുകൊണ്ട് നീന്താം. വെള്ളത്തിനിടയില്‍ ഉപയോഗിക്കാവുന്ന ഹെഡ്ഫോണുകള്, ഫോണ്‍ കേയ്സ്, സ്പീക്കറുകള്‍, ഫിറ്റ്നസ് ട്രാക്കര്‍ എന്നിവയാണ് വിപണിയിലെ പുതിയ താരങ്ങള്‍.
ജിവ ടെക് ഇന്‍സ്പൈര്‍ വയര്‍ലൈസ് ബൂടൂത്ത് ഹെഡ്ഫോണിന് 8 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ബാറ്ററി ചാര്‍ജ്ജും 250 മണിക്കൂര്‍ സ്റ്റാന്റ്ബൈ ടൈം ലഭിക്കും. ഈ ഹെഡ്ഫോണ് മികച്ചരീതിയില്‍ ജലസാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിക്കാനാകും. ഇന്ത്യന്‍ നിര്‍മ്മിത വാട്ടര്‍ പ്രൂഫ് ഫോണ്‍ പൗച്ചും വിപണിയിലെത്തിക്കഴിഞ്ഞു.
വെള്ളത്തിനടിയിലും ഇനിമുതല്‍ ഫോണ്‍ നിഷ്പ്രയാസം ഉപയോഗിക്കാം. യോലോ ഐപി*8 എന്ന പേരിലാണ് പൗച്ച് വിപണി കീഴടക്കുന്നത്. കൂടാതെ മഞ്ഞ്, പൊടി എന്നിവയേല്ക്കാതെയും ഫോണിനെ സംരക്ഷിക്കാനാകും. ടച്ച് സെന്‍സിറ്റീവ് ട്രാന്‍സ്പെരന്റ് കവറാണിത്.
എക്കോഫ്രണ്ടിലി പ്ലാസ്റ്റിക് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദൃഢമായ ലോക്കുള്ളതിനാല്‍ പൗച്ചിന്റെ ഉള്ളില്‍ വെള്ളം കയറുമെന്ന പേടിയുംവേണ്ട. കൂടാതെ വെള്ളത്തിനിടിയില്നിന്നും വ്യക്തതയോടെ ഫോട്ടോയെടുക്കാനും കഴിയും.
മഴക്കാര് കണ്ടാല്‍ പലരും രാവിലെയുള്ള ജോഗിങ് തന്നെ വേണ്ടെന്നുവെക്കുന്നവരാണ് നമ്മള് ഓരോരുത്തരും. ബിങ്കോ എഫ് 1 വാട്ടര്‍പ്രൂഫ് ഫിറ്റ്നസ് ട്രാക്കര്‍/ഫിറ്റ്നസ് ബാന്‍ഡ് ഉണ്ടെങ്കില്‍ ഹൃദയമിടിപ്പും, ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിന്റേയും കൃത്യമായ കണക്ക് വ്യക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: