വയനാട്: വയനാട് ജില്ലയിലെ പൊഴുതന അച്ചൂര്‍ ഹാരിസണ്‍ എസ്റ്റേറ്റില്‍ തേയില നുള്ളാന്‍ പോയ നാല് തൊഴിലാളി സ്ത്രീകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരില്‍ രണ്ടുപേരെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോട്ടത്തിലെ അമിത കീടനാശിനി പ്രയോഗമാണ് തൊഴിലാളികളുടെ ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
















