കോഴിക്കോട്: അധോലോക നായകരും അഴിമതിക്കാരുമായുള്ള സിപിഎം നേതൃത്വത്തിന്റെ ബന്ധം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആലപ്പുഴയില്‍ കായല്‍ കൈയേറിയ സംഭവത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിലനിര്‍ത്തുന്ന സിപിഎം നിലപാട് പരിഹാസ്യമാണ്. തോമസ് ചാണ്ടിയുടെ പണത്തിനു മുന്നില്‍ സിപിഎം നേതൃത്വം രാഷ്‌ട്രീയ ധാര്‍മ്മികത അടിയറ വെച്ചിരിക്കുകയാണ്.
ജനജാഗ്രത യാത്രയില്‍ കള്ളക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ കാര്‍ ഉപയോഗിച്ചത് യാദൃശ്ചികമായല്ല. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സന്ദര്‍ശിക്കാന്‍ ജയില്‍ചട്ടം ലംഘിച്ച് സര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ ഫയാസ് എത്തിയ സംഭവമുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















