മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രത യാത്ര കൊടുവള്ളിയില്‍ നിന്ന് മലപ്പുറത്ത് എത്തിയപ്പോഴേക്കും പാര്‍ട്ടിക്ക് അല്‍പം ജാഗ്രത കൈവന്നു.
യാത്രയുടെ നിലമ്പൂര്‍ സ്വീകരണ പരിപാടിയില്‍ നിന്ന് പി.വി. അന്‍വര്‍ എംഎല്‍എയെ സിപിഎം മാറ്റി നിര്‍ത്തി. കൊടുവള്ളിയിലെ കാര്‍ വിഷയത്തിന് പിന്നാലെ ഭൂപരിധി ലംഘിച്ചതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന പി.വി. അന്‍വറിനെ കൂടി യാത്രയില്‍ പങ്കെടുപ്പിച്ച് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടെന്നതിനാലാണ് വിലക്ക്. എന്നാല്‍ സ്ഥലത്തില്ലാത്തതിന്നതിനാലാണ് യാത്രയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അന്‍വറിന്റെ വിശദീകരണം.
നിലമ്പൂരില്‍ പി.വി. അന്‍വറിന് സീറ്റ് നല്‍കിയത് ജില്ലയിലെ പ്രമുഖ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ്. എന്നാല്‍ നിരവധി ആരോപണങ്ങളാണ് പി.വി.അന്‍വര്‍ ഇപ്പോള്‍ നേരിടുന്നത്. ഈ വിഷയത്തില്‍ കഴിഞ്ഞ കുറച്ച് നാളായി സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിലെ പലരും എംഎല്‍എക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
















