ന്യൂദല്‍ഹി: 2017 ജൂലൈ മാസത്തേക്കുള്ള ജിഎസ്ടി ആര്2 ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2017 നവംബര്‍ 30 ആക്കി ദീര്‍ഘിപ്പിച്ചു. ഒക്ടോബര്‍ 31 ആയിരുന്നു റിട്ടേണ്‍ നല്‍കേണ്ട അവസാന ദിനമായി നിശ്ചയിച്ചിരുന്നത്. 2017 ജൂലൈ മാസത്തേക്കുള്ള ജിഎസ്ടി ആര്3 ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതിയും നവംബര്‍ 10ല്‍ നിന്ന് ഡിസംബര്‍ 11 ആയി ദീര്‍ഘിപ്പിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 30.81 ലക്ഷം നികുതിദായകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: