കൊച്ചി: നവംബര്‍ ഒന്നാം തീയതി മുതല്‍ നിലവിലുള്ളതും പുതിയതുമായ ബിഎസ്എന്‍എല്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്ക് പ്രതിമാസ നിശ്ചിത ചാര്‍ജില്‍ 60% വരെ ഡിസ്കൗണ്ട് നല്കുന്നു. ജനപ്രീതിയാര്‍ജ്ജിച്ച പ്ലാനുകളില്‍ 12/6/3 മാസത്തേക്ക് മുന്‍കൂര്‍ അടയ്ക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം.
ഈ കാലയളവില്‍ 12 മാസത്തേക്ക് മുന്‍കൂറായി പണം അടയ്ക്കുന്നവര്‍ക്കു പ്ലാന്‍ 325നു 975 രൂപയും, പ്ലാന്‍ 525നു 2205 രൂപയും, പ്ലാന്‍ 799നു 4794 രൂപയും ഡിസ്കൗണ്ടായി ലഭിക്കും.
നാല് മാസത്തില്‍ കൂടുതല്‍ കുടിശിക/തര്‍ക്ക ബില്ലുകളുള്ള മൊബൈല്‍ ഉപഭോക്താക്കള്‍ 12/6/3 മാസ അഡ്വാന്‍സ് തുക നവംബര്‍ മാസം തന്നെ അടച്ചാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശികയില്‍ 25% മൊത്ത ആനുകൂല്യം നല്‍കും.
പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ സൗജന്യ ഡാറ്റാ പരിധിയില്‍ വര്‍ദ്ധനവ് വരുത്തി. പ്ലാന്‍ 525നു 15000 എംബിയും പ്ലാന്‍ 799നു 60 ജിബിയും പ്ലാന്‍ 1525നു വേഗ പരിമിതികളില്ലാതെ, പരിധിയില്ലാത്ത ഡാറ്റയും ലഭ്യമാണ്. നവംബര്‍ മാസത്തില്‍ പുതിയ പോസ്റ്റ് പെയ്ഡ് കണക്ഷന് എടുക്കുന്നവര്‍ക്ക് ആക്ടിവേഷന്/സിം ചാര്‍ജുകള്‍ ഒഴിവാക്കി.
ഞരീാ/ ടാറ്റാ ടെലി സര്‍വീസ് വരിക്കാര്‍ക്ക് ബി എസ്എന്‍എല്‍ ഉപഭോക്താവാന്‍ വേണ്ട മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം എല്ലാ ബിഎസ്എന്‍എല്‍ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: