ആലപ്പുഴ: സ്‌ക്രാപ് വ്യാപാര മേഖലയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ ധനകാര്യമന്ത്രി ഇടപെടണമെന്നു നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് പറഞ്ഞു. കേരള സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബാബുജി കായംകുളം അധ്യക്ഷനായി.സെക്രട്ടറി ഷമീര്‍ കായംകുളം, സംസ്ഥാന പ്രസി!ഡന്റ് ഫൈസല്‍ കന്നാംപറമ്പില്‍, ഡിസിസി പ്രസിഡന്റ് എം.ലിജു, ഷബീര്‍ പെരുമ്പാവൂര്‍, അബുഹാജി, ആലിക്കുട്ടിഹാജി, വി.എം.സിറാജ്, എസ്.മുരുകന്‍, കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















