Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ശങ്കരനും നാരായണനും ചേര്‍ന്ന് വാഴുന്ന ശങ്കരന്‍ കോവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 08:48 pm IST
in Travel

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് ശങ്കരനാരായണസ്വാമി ക്ഷേത്രം-ശിവകാശിക്കടുത്ത്. തിരുനെല്‍വേലിയിലെ പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്- പൃഥ്വിലിംഗമാണ് ഇവിടെ. ദീരുകാപുരം(വെള്ളം), തെങ്കല (വായു), കരി വലംവന്തനല്ലൂര്‍(അഗ്നി), ദേവതാനം (ആകാശം) എന്നിവയാണ് മറ്റ് നാല് ക്ഷേത്രങ്ങള്‍. ശങ്കരര്‍ കോവില്‍ ആയിരുന്നു മുമ്പ് ഈ ക്ഷേത്രം, പിന്നീട് ശങ്കരനാരായണ ക്ഷേത്രമായതാണെന്ന് പറഞ്ഞുവരുന്നു. ഇപ്പോള്‍ പ്രധാന വിഗ്രഹം രണ്ടു ദേവന്മാരും ചേര്‍ന്നതാണ്.

വിഗ്രഹത്തിന്റെ വലതുവശത്ത് ശിവലിംഗമാണ്-ചന്ദനം പൂശിയിരിക്കുന്നു. തലയിലൂടെ ചുറ്റിയ നിലയില്‍ നാഗം, ചന്ദ്രക്കല, മാന്‍ എന്നിവ ചൂടിയ ശിവന്റെ രൂപവുമുണ്ടിതിനു മുകളില്‍. ഇടതുവശത്ത് ശംഖ-ചക്രധാരിയായ വിഷ്ണു. ഹരിയും ഹരനും ഒരുമിച്ചുള്ള ഈ വിഗ്രഹം ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണ്. ശിവപത്‌നിയായ ഗോമതി അമ്മന്‍ ഹരിയേയും ഹരനേയും ഒരുമിച്ച് ഒറ്റ മൂര്‍ത്തിയായി കാണാന്‍ ആഗ്രഹിച്ച് അതിനായി തപസ്സനുഷ്ഠിച്ചു. ഭൂമിയില്‍ പുംഗവനക്ഷേത്രത്തിനടുത്ത് ആടിമാസത്തിലെ ഒമ്പതുദിവസമാണ് തപസ്സനുഷ്ഠിച്ചത്. പൗര്‍ണമി നാളില്‍ ഹരിയും ഹരനും ചേര്‍ന്ന രൂപത്തില്‍ ശിവന്‍ അവര്‍ക്ക് ദര്‍ശനം നല്‍കി. ആ തപസ്സിന്റെ ഓര്‍മ്മയ്‌ക്ക് ആടിമാസത്തില്‍ വിപുലമായ രീതിയില്‍ ഇവിടെ ആണ്ടുതോറും ഉത്സവം നടത്താറുണ്ട്.

മറ്റൊരൈതിഹ്യമുണ്ട്-ശംഖനും പത്മനും (ക്രമത്തില്‍ ശിവനേയും വിഷ്ണുവിനേയും ആരാധിക്കുന്ന സര്‍പ്പരാജാക്കന്മാര്‍) ഹരിക്കാണോ ഹരനാണോ പ്രാമുഖ്യം എന്നതിനെച്ചൊല്ലി തര്‍ക്കം ആരംഭിച്ചു. ഇരുവരുടെയും സംയോഗത്തിലൂടെ പരമസത്യം വ്യക്തമാക്കി ശിവന്‍.

നാടു ഭരിച്ചിരുന്ന ഉഗ്രപാണ്ഡ്യന്‍ നിത്യവും ആനപ്പുറത്ത് മധുരക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകുക പതിവായിരുന്നു. ഒരുനാള്‍ രാജാവിനെ വഹിച്ചിരുന്ന ആന ഒരു കുഴിയിലെത്തി അവിടെ നിലയുറപ്പിച്ചു, അനങ്ങാന്‍ കൂട്ടാക്കിയില്ല. വിഷണ്ണനായ രാജാവിന് സമീപം ഒരു ഹരിജന്‍ ഓടിയെത്തി. സമീപത്തെ കാട്ടില്‍ ഉറുമ്പുകളുടെ പുറ്റിനു സമീപമുള്ള ശിവലിംഗത്തില്‍ ഒരു സര്‍പ്പം ചുറ്റിക്കിടന്നുണ്ടെന്നറിയിച്ചു. ഇതു ചെന്നു കണ്ട രാജാവ് അതിനു ചുറ്റുമായി ക്ഷേത്രം പണി കഴിപ്പിച്ചു എന്നാണ് വേറെ ഒരു ഐതിഹ്യം. ഈ പുറ്റിലെ മണ്ണ് ചര്‍മ്മരോഗങ്ങളും പുണ്ണുകളും മാറ്റാന്‍ ഉത്തമമത്രെ. ചെറിയ ഉരുളകളായി ക്ഷേത്രത്തില്‍ ഈ മണ്ണ് വില്‍പ്പനയ്‌ക്കുണ്ട്.

വീടുകളിലും തറവാടുകളിലും നാഗകോപമോ നാഗസാന്നിദ്ധ്യമോ ഇല്ലാതിരിക്കാന്‍ വെള്ളിയിലും പിച്ചളയിലുമൊക്കെയുള്ള നാഗരൂപങ്ങള്‍ പ്രാര്‍ത്ഥനയോടെ ഭക്തര്‍ ഈ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ സമര്‍പ്പിക്കുന്നു. ഗോമതി അമ്മനു മുമ്പിലുള്ള ശ്രീചക്രപീഠത്തെ ഭജിച്ചാല്‍ മാരകരോഗങ്ങള്‍ ശമിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.നാഗസുനായ് എന്ന തീര്‍ത്ഥക്കുളം, ശങ്കരനാരായണ സ്വാമിയുടെ അഭിഷേകാവശ്യത്തിന് വെള്ളം കിട്ടാനായി സര്‍പ്പ രാജാക്കന്മാരായ ശംഖനും പത്മനും കുഴിച്ചതത്രെ. ഈ തീര്‍ത്ഥജലത്തിന്റെ രോഗശമനശേഷി വിഖ്യാതമാണ്. രോഗികള്‍ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച ശേഷമാണ് ദേവിയെ തൊഴുന്നത്.

ഇവിടെ സ്ഫടികലിംഗമുണ്ട്. എല്ലാ അഭിഷേകവും നടത്തുന്നത് സ്ഫടികലിംഗത്തിലാണ്. ആചാരാനുഷ്ഠാനങ്ങളോടെ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചാല്‍ ഫലം സുനിശ്ചയം.

ക്ഷേത്രഗോപുരം വളരെ വലിയതാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ ഗോപുരം ഇതത്രെ. ജൂലായ് മാസത്തില്‍ നടക്കുന്ന പത്തുദിവസത്തെ ആടി തപസ്സ് ഉത്സവക്കാലത്ത് ആഹ്ലാദവതിയായ ദേവി കൂടുതല്‍ കാരുണ്യം കാണിക്കുമെന്ന വിശ്വാസത്തില്‍ രോഗശാന്തി പ്രാര്‍ത്ഥിച്ച് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഇവിടെയെത്തുന്നു. രോഗശാന്തി ആഗ്രഹിച്ച് എത്തുന്നവര്‍ തീര്‍ത്ഥക്കുളത്തില്‍ ഉപ്പും പഞ്ചസാരയും വലിച്ചെറിയുന്നതും പതിവാണ്. അവ വെള്ളത്തില്‍ ലയിക്കുന്ന വേഗതയില്‍ രോഗങ്ങള്‍ കഴിഞ്ഞുപോകും എന്നാണ് വിശ്വാസം.

തിരുനെല്‍വേലിയില്‍നിന്ന് 56 കിലോമീറ്റര്‍ അകലെയാണ് ശങ്കരനാരായണക്ഷേത്രം-തെങ്കാശിക്കും ശ്രീമില്ലിപുത്തൂരിനും മദ്ധ്യേ. രാവിലെ 6 ന്, 6.30 ന്, 8.30 ന്, 10.30 ന് പൂജകളുണ്ട്. 12.30 ന് ഉച്ചപൂജ. വൈകുന്നേരം 5.30 ന് സായം രക്ഷാപൂജ, രാത്രി 9 ന് അര്‍ദ്ധക്ഷാമ പൂജ. രാവിലെ 5.30 ന് നട തുറന്ന് ഉച്ചയ്‌ക്ക് 12.30 ന് അടയ്‌ക്കും. വൈകിട്ട് 4 ന് തുറന്ന് 9.30 ന് അടയ്‌ക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍
Kerala

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

Kerala

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

Samskriti

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

Football

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.