ന്യൂദല്‍ഹി: കാറുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 2019 ജൂലൈ ഒന്നിന് ശേഷം നിര്‍മ്മിക്കുന്ന എല്ലാ കാറുകളിലും എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയ്ക്ക് അലേര്‍ട്ട്, അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗപ്രദമായ ലോക്കിങ്ങ് സംവിധാനങ്ങള്‍ എന്നിവ നിര്‍ബന്ധമാക്കും.
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇത്തരം സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള സമയപരിധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയിക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ ആഡംബര കാറുകളില്‍ മാത്രമാണ് ഇത്തരം സവിശേഷതകള്‍ നടപ്പിലാക്കിയിട്ടുള്ളു.
ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് എയര്‍ബാഗ്, റിവേഴ്സ് സെന്‍സറുകള്‍ നിര്‍ബന്ധമാണ്. പ്രധാനമായും നഗരപ്രദേശങ്ങളില്‍ മാത്രമാണ് ഇത്തരം സംവിധാനം പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: