ന്യൂദല്‍ഹി: ചരക്ക് സേവന നികുതി നടപ്പാക്കിയതു വഴിയുണ്ടായ വരുമാന നഷ്ടം നികത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 8698 കോടി രൂപ അനുവദിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ തുകയാണിത്. കൃത്യമായ കണക്ക് നല്‍കാത്ത രാജസ്ഥാന്, അരുണാചല്‍ എന്നിവ ഒഴിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള തുകയാണിതെന്ന് കേന്ദ്രം വ്യക്തമാക്കി.
മൊത്തം നികുതി വരുമാനമായ 15,060 കോടി രൂപയുടെ 58 ശതമാനമാണിത്. ജിഎസ്ടി കൗണ്‍സില്‍ ചെയര്മാന് കൂടിയായ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി പറഞ്ഞു. ആഡംബര കാറുകള്‍, കുപ്പിപ്പാനീയങ്ങള്‍, പുകയില തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തി അതില്‍ നിന്ന് ലഭിക്കുന്ന തുകയാണ് സംസ്ഥാനങ്ങള്‍ക്ക് ചരക്ക് സേവന നികുതി നടപ്പാക്കിയതു വഴിയുണ്ടായ നഷ്ടം നികത്താന്‍ നല്‍കുന്നത്.
ചരക്ക് സേവന നികുതി സമ്പ്രദായം കൃത്യമാകുന്നതു വരെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്തി നല്‍കുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയിരുന്നതാണ്. അത് കേന്ദ്രംഇതുവരെ കൃത്യമായി പാലിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: