ദുബായ്: പ്രതിരോധ ആവശ്യങ്ങള്‍ക്കായി തുടര്‍ന്നും മിസൈലുകള്‍ ഉണ്ടാക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇക്കാര്യത്തില്‍ അന്താരാഷ്‌ട്ര കരാറുകള്‍ ലംഘിക്കാനും മടിയില്ല. ഇറാന്‍ ടെലിവിഷനില്‍ നടത്തിയ പ്രസംഗത്തില്‍ റൂഹാനി പറഞ്ഞു.
ഇറാനെതിരെ പുതിയ ഉപരോധത്തിന് അമേരിക്കന്‍ ജനപ്രതിനിധിസഭ തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മിസൈലുകള്‍ നിര്‍മ്മിച്ചു, ഇപ്പോള്‍ നിര്‍മ്മിക്കുകയാണ്, ഇനി നിര്‍മ്മിക്കുകയും ചെയ്യും.
അന്താരാഷ്‌ട്ര കരാറുകള്‍ ഞങ്ങള്‍ ലംഘിച്ചിട്ടുമില്ല. ആവശ്യമുള്ള ആയുധങ്ങളൊക്കെയുണ്ടാക്കി ശേഖരിക്കും, പ്രതിരോധത്തിന് ആവശ്യമെങ്കില്‍ അവ ഉപയോഗിക്കുകയും ചെയ്യും.
















