പാലക്കാട്:സിസ്റ്റര്‍ നിവേദിതയുടെ 150-ാം ജയന്തി ആഘോഷ സമാപനം ഇന്ന് വൈകിട്ട് നാലിന് ചെമ്പൈ സംഗീത കോളേജില്‍ നടക്കും.വിവേകാനന്ദ ദാര്‍ശനിക സമാജവും വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷനും സംയുക്തമായാണ് കഴിഞ്ഞ ഒരു വര്‍ഷമായി പരിപാടി നടത്തി വരുന്നത്.
സമര്‍പ്പണ’ത്തിന്റെ സമാപനചടങ്ങില്‍ ഭാരതത്തിനകത്തും പുറത്തുമുള്ള വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കും.ശ്രീശാരദാമഠം ആഗോള ഉപാധ്യക്ഷ പ്രവ്രാജിക അജയപ്രാണാ മാതാജി പങ്കെടുക്കും.സിസ്റ്റര്‍ നിവേദിതയുടെ ജന്മഭൂമിയായ അയര്‍ലാന്റിന് അവരുടെ കര്‍മ്മഭൂമിയായ ഭാരതത്തിന്റെ കൃതജ്ഞതയുടെ പ്രതീകമായി നല്കപ്പെടുന്ന ഉപഹാരം ചടങ്ങിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്.ജസ്റ്റിസ്.കെ.പി.ജ്യോതീന്ദ്രനാഥ് അയര്‍ലാന്റിനെ പ്രതിനിധീകരിക്കുന്ന എംബസി ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന് പീറ്റര്‍ മക്ഐവര്ക്ക് സമര്‍പ്പിക്കും.
ഫ്രഞ്ച് പത്രപ്രവര്‍ത്തകനും ചരിത്രാന്വേഷകനുമായ ഫ്രാസ്വാ ഗോട്ടിയേ ആണ് മുഖ്യപ്രഭാഷണം നടത്തുക. അമൃത കീര്‍ത്തി പുരസ്കാരജേതാവും’സമര്‍പ്പണം’പരിപാടിയുടെഅധ്യക്ഷയുമായ ഡോ.എം.ലക്ഷ്മീ കുമാരി അധ്യക്ഷത വഹിക്കും.സാമൂഹികരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനം നടത്തുന്ന ശാന്തി മെഡിക്കല്‍ സെന്റര്‍ സ്ഥാപക ഉമാ പ്രേമന് സിസ്റ്റര്‍ നിവേദിത പുരസ്കാരം നല്‍കും.പ്രശസ്തി പത്രവും പതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: