പാലോണ്‍ഖാലി; മ്യാന്‍മറില്‍ നിന്ന് എത്തിയ റോഹിങ്ക്യന്‍ മുസ്‌ളീങ്ങളെ വന്ധ്യംകരിക്കാന്‍ ബംഗ്‌ളാദേശിന്റെ നീക്കം. ഇവിടുത്തെ വിവിധ ക്യാമ്പുകളിലായി പത്തുലക്ഷത്തിലേറെ റോഹിങ്ക്യനുകളാണ് കഴിയുന്നത്. ഇവരുടെ ജനന നിരക്ക് കുറയ്‌ക്കാനാണ് ബംഗ്‌ളാദേശിന്റെ ആലോചനയെന്ന് ടൈംസ് ഓഫ് ഇന്ത്യയടക്കം നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
അഭയാര്‍ഥികളെ വന്ധ്യംകരണത്തിന് പ്രേരിപ്പിച്ച് അവരെ സ്വയം സന്നദ്ധരാക്കുകയാണ് ലക്ഷ്യം.
റോഹിങ്ക്യനുകളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്നു പറഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷവും ചില മതവിഭാഗങ്ങളും കൂടി കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്തരം കാര്യം ആലോചിച്ചിരിന്നെങ്കില്‍ എന്താകും സ്ഥിതിയെന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.
മ്യാന്‍മറിലെ റാഖിനില്‍ കലാപം കത്തിപ്പടര്‍ന്ന ശേഷം മാത്രംഇസ്‌ളാമിക രാജ്യമായ ബംഗ്‌ളാദേശിലേക്ക് ആറു ലക്ഷത്തോളം റോഹിങ്ക്യക്കാരാണ് എത്തിയത്. ഇവര്‍ക്ക് ജനന നിയന്ത്രങ്ങളെപ്പറ്റി യാതൊരു ബോധവുമില്ല. കോക്‌സ് ബസാറിലെ കുടുംബാസൂത്രണ വിഭാഗം മേധാവി പിന്റു കാന്തി ഭട്ടാചാര്യ പറഞ്ഞു. ദമ്പതിമാര്‍ക്ക് 19 കുട്ടികള്‍ വരെയുണ്ട്. മിക്കവര്‍ക്കും ഒന്നിലേറെ ഭാര്യമാരും. ഇവര്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്തിട്ടും അവ ഉപയോഗിക്കാന്‍ മടിയാണ്. ലക്ഷങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ആകെ 549 പാക്കറ്റ് ഉറകള്‍ വിതരണം ചെയ്യാനേ അധികൃതര്‍ക്ക് സാധിച്ചിട്ടുമുള്ളൂ.
പുരുഷ്‌നമാരില്‍ വാസക്ടമിയും സ്ത്രീകളില്‍ ട്യൂബക്ടമിയും ചെയ്യാനാണ് ആലോചന. പക്ഷെ കടുത്ത എതിര്‍പ്പുണ്ടാകുമെന്നാണ് ആശങ്ക. വലിയ കുടുംബങ്ങളിലാണ് ഇവര്‍ വിശ്വസിക്കുന്നത്. മാത്രമല്ല ഗര്‍ഭനിരോധനം ഇസ്‌ളാമിന്റെ തത്വങ്ങള്‍ക്ക് എതിരാണെന്നും ഇവര്‍ പറയുന്നു. ഗര്‍ഭ നിരോധനം പാപമാണെന്നാണ് സ്ത്രീകള്‍ പറയുന്നത്. ഗര്‍ഭ നിരോധനത്തെ ചില ഭര്‍ത്താക്കന്മാര്‍ ശക്തമായി എതിര്‍ക്കുകയാണ്.
















