Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഒരേയൊരു കുഞ്ഞബ്ദുള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 06:19 pm IST
in Varadyam

1. പുനത്തില്‍ കുഞ്ഞബ്ദുള്ളക്കഥകള്‍, നിങ്ങള്‍ പെട്ടെന്ന വായിച്ചുതീര്‍ക്കും. ചടുലതയോടെ ആ രക്തപ്രഭാവലയത്തില്‍ സ്വയമറിയാതെ നിങ്ങള്‍ വീണുപോകുന്നു. അംഗീകരിക്കപ്പെട്ട സദാചാരമൂല്യങ്ങളെ ഈ ബോഹീമിയന്‍ ഒട്ടുംതന്നെ പരിഗണിക്കുന്നില്ല. രാഷ്‌ട്രീയത്തിന്റെ കോച്ചിപ്പിടുത്തവും നുരയും പതയും കുഞ്ഞബ്ദുള്ളയുടെ കഥകളില്‍ ഒട്ടും തന്നെയില്ല. കഥയില്‍ നിങ്ങള്‍ക്ക് രസിക്കാത്ത ഒരുപാട് ന്യായക്കേടുകള്‍ ഈ മനുഷ്യന്‍ അവതരിപ്പിക്കും. കഥ പറഞ്ഞപോകുമ്പോള്‍ ഈ ന്യായക്കേടുകളുടെ ഒരുപാട് ദുര്‍ദൈവങ്ങളെ അവതരിപ്പിച്ചുകൊണ്ടിരിക്കും. പരിസരങ്ങളിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പടച്ചട്ടയെ തുളയ്‌ക്കുന്ന നോട്ടം തന്നെ കാഴ്ചവയ്‌ക്കുന്നു. എന്നാല്‍ ഇത് സമുദായത്തെ പൊക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനമല്ല. എല്ലാമൊരു തമാശയ്‌ക്കുവേണ്ടി എന്ന മട്ടില്‍ എഴുതുന്നു. ഗംഭീരമായൊരു താല്‍പ്പര്യരാഹിത്യത്തില്‍നിന്നാണ് ഈ തമാശയുണ്ടാവുന്നത്.

കെ.പി. അപ്പന്‍

2. കുഞ്ഞബ്ദുള്ള അത്രവേഗം വായനക്കാര്‍ക്കു പിടികൊടുക്കുന്ന ഒരെഴുത്തുകാരനല്ല. ഒരു തമാശ പൊട്ടിക്കുന്ന ലാഘവത്തോടെ അദ്ദേഹം ദുഃഖസത്യങ്ങളെ ചൂണ്ടയില്‍ കൊളുത്തിയെന്നുവരും. മറ്റു ചില അവസരങ്ങളില്‍ ദുരിതപൂര്‍ണമായ ജീവിതാനുഭവങ്ങളെ ചുണ്ടുകോട്ടിയ ചിരിയിലൂടെ നിസ്സാരമാക്കിത്തള്ളിയെന്നിരിക്കും. ഭൂമിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള കുഞ്ഞിക്കരച്ചില്‍ അവസാനത്തെ രോദനവുമായി ഇടകലര്‍ന്നുയര്‍ന്നു ആശുപത്രിമുറിയില്‍ കഴിച്ചുകൂട്ടിയ നീണ്ട വര്‍ഷങ്ങള്‍ ഈ എഴുത്തുകാരന്റെ മനസ്സില്‍നിന്ന് അതിര്‍വരമ്പുകള്‍ പലതും മായ്ച്ചുകളഞ്ഞിരിക്കുന്നു; സങ്കീര്‍ണതകള്‍ നിറഞ്ഞ മനുഷ്യാവസ്ഥയെ നിസ്സംഗത വഹിക്കുന്ന ദാര്‍ശനിക യുക്തിയോടെ നോക്കിക്കാണാന്‍ അദ്ദേഹത്തെ പഠിപ്പിച്ചിരിക്കുന്നു.

ഡോ.വി. രാജകൃഷ്ണന്‍

3. വിശാലമായ പള്ളിക്കു ചുറ്റും പള്ളിപ്പറമ്പാണ്. പറമ്പു നിറയെ ശ്മശാനം. കെട്ടുകഥകള്‍ പറയാന്‍ കഴിയുന്ന അത്രയുംപേര്‍ ആ ശ്മശാനത്തില്‍ കുടികൊള്ളുന്നു.

ഇങ്ങനെയാണ് ‘സ്മാരകശിലകള്‍’ ആരംഭിക്കുന്നത്.

ശ്മശാനത്തില്‍ കുടികൊള്ളുന്ന അസംഖ്യം കഥാപാത്രങ്ങള്‍ നോവലിന്റെ രസതന്ത്രശാലയില്‍ ഉയിര്‍ത്തെണീക്കുകയും അവരവരുടെ ജീവിതം ഒരിക്കല്‍ക്കൂടെ ആടിത്തീര്‍ക്കുകയും ചെയ്യുന്നു. ഇവിടെ നോവലിസ്റ്റിന് ശില്‍പ്പശാല ഇല്ല, രസതന്ത്രശാലയേ ഉള്ളൂ. രാസപരിണാമത്തില്‍ ജീവിതകഥകള്‍ കെട്ടുകഥകളായി രൂപാന്തരപ്പെടുന്നു. ഈ പരിണാമത്തിലേക്കുള്ള ജീവിതത്തിന്റെയും നോവലിന്റെയും പ്രയാണമത്രെ ‘സ്മാരകശിലകളി’ല്‍ കണ്ടെത്താവുന്ന സവിശേഷ ദൃശ്യം.

കോവിലന്‍

4. കുഞ്ഞബ്ദുള്ളേ, നിന്റെ പെണ്ണുങ്ങളെപ്പോലെ ഹൃദയദ്രവീകരണശക്തിയും ആസക്തിപൂര്‍ത്തീകരണവൈഭവവുമുള്ള, പെണ്ണ് എന്ന ജീവാംശം മറയേതുമില്ലാതെ മന്ദഹസിച്ചുനില്‍ക്കുന്ന, കഥാപാത്രങ്ങളെ ഞാന്‍ അധികം അറിഞ്ഞിട്ടില്ല. എവിടെനിന്നാണ് നീ അവരുടെ മാതൃകകളെ കണ്ടെത്തുന്നത്? അതോ നിന്റെയുള്ളിലുള്ള ഒരു ഗര്‍ഭപാത്രത്തിലോ, മൂശയിലോ ഒരു പെണ്‍കുലം ഒളിച്ചിരിപ്പുണ്ടോ? എനിക്കു തോന്നുന്നത്, സ്‌നേഹിക്കുന്ന ഹൃദയമുള്ളിടത്ത് നല്ലവരായ പെണ്ണുങ്ങളും വന്നുചേരുമെന്നാണ്. നിന്റെ കഥകളിലേക്ക് അവര്‍ ഹൃദയപൂര്‍വം വന്നുചേരുന്നതു കാണുമ്പോള്‍ ഞാന്‍ അസൂയകൊണ്ട് വിഷമിക്കുന്നു. എനിക്കാരുമില്ലല്ലൊ.

സക്കറിയ

5. രചനയിലൂടെ, മിത്തുകളുടെ കരുത്തും സൗന്ദര്യവും വര്‍ത്തമാന ജീവിത പ്രതിസന്ധിയിലേക്ക് പരിവര്‍ത്തനം ചെയ്ത എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. വടക്കെ മലബാറിലെ മുസ്ലിം ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഐതിഹ്യങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും വായനക്കാര്‍ക്ക് കുഞ്ഞബ്ദുള്ളയുടെ കഥകളുടെ വാതായനങ്ങളിലൂടെ പ്രവേശനം ലഭിക്കുന്നു. അറബിക്കഥകളുടെ വര്‍ണശബളമായ അദ്ഭുതലോകം കണ്‍മുന്നില്‍ തുറക്കുന്ന അനുഭൂതിയാണ് ‘സ്മാരകശിലകളി’ലെ പൂക്കുഞ്ഞിബീയുടെ ലോകം പകര്‍ന്നുതരുന്നത്. ആഭരണങ്ങളുടെ കിലുക്കവും അത്തറിന്റെ സുഗന്ധവും പട്ടിന്റെ മാര്‍ദ്ദവവും അനുഭവിപ്പിക്കുന്ന വാക്കുകളാണ് ‘സ്മാരകശിലകളു’ടെ മായികലോകം തുറക്കാനുള്ള താക്കോല്‍.

സാറാ ജോസഫ്

6. മലയാളകഥയിലും നോവലിലും മുഖ്യമായി പാശ്ചാത്യവും കുറച്ചൊക്കെ ഭാരതീയവുമായ ദാര്‍ശനിക സമസ്യകള്‍ പ്രബലധാരയായി വര്‍ത്തിച്ച കാലത്ത് അതിനോടൊന്നും വലിയ കമ്പം കാണിക്കാതെ തനതായ മാര്‍ഗത്തില്‍ സഞ്ചരിച്ച് സാഹിത്യരംഗത്ത് ഒരു കസേര നേടിയെടുത്ത കഥാകൃത്തും നോവലിസ്റ്റുമാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള. നാഗരികമുഖം കൂടി ഉള്‍ക്കൊണ്ട ഒരു നാടോടിയുടെ മനസ്സും, ഗ്രാമീണ സൗന്ദര്യമുള്ള ഒരു ഭാഷയും അതിനെ ഭാസുരമാക്കുന്ന നര്‍മവും സമകാലീനരില്‍ കാണാത്ത സാധാരണ മനുഷ്യന്റെ സ്വന്തമായ ദര്‍ശനവുമാണ് കുഞ്ഞബ്ദുള്ളയെ വ്യത്യസ്തനാക്കുന്നത്.

അക്ബര്‍ കക്കട്ടില്‍

7. വിശപ്പിന്റെ, കാമത്തിന്റെ ഭക്തിയുടെ സംയോഗസ്വരൂപമെന്ന് കുഞ്ഞബ്ദുള്ളക്കഥകളെ പേരിട്ടുവിളിക്കുക. ‘ഭഗവാനി’ല്‍ മൂര്‍ത്തമായി അത് അഭിവീക്ഷിക്കാം. കഥകളിലുടനീളം നീളുന്ന നാവും, വികസിക്കുന്ന മൂക്കും കാണുമ്പോള്‍ അറിയുന്നു; വലിയ വായ തുറന്നുപിടിച്ച് നാവു നീട്ടി മൂക്കുകൊണ്ടാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള കഥയെഴുതുന്നതെന്ന്.

വി.ആര്‍. സുധീഷ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

India

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

Kerala

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.