ചേര്‍ത്തല: ഇട്ടി അച്യുതന്‍ വൈദ്യരുടെ ജന്മഗൃഹത്തിന്റെ പുനരുദ്ധാരണത്തിനുള്ള പദ്ധതിക്ക് രൂപരേഖയായി. പ്രശസ്ത സസ്യശാസ്ത്ര ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കൂസ് ഇന്‍ഡിക്കൂസിന്റെ മുഖ്യരചയിതാവായ വൈദ്യരുടെ കടക്കരപ്പള്ളിയിലെ വീട് പുനര്‍നിര്‍മിക്കാനാണ് പദ്ധതി. ഏഴു ലക്ഷത്തിനാല്‍പ്പനായിരം രൂപയുടെ എസ്റ്റിമേറ്റാണ് ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചിരിക്കുന്നത്.
ആലപ്പുഴ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതി കണ്‍സള്‍ട്ടന്റ് ഡോ. ബെന്നി കുര്യാക്കോസാണ് രൂപരേഖ തയ്യാറാക്കിയത്. മാസങ്ങള്‍ മുന്‍പാണ് വൈദ്യരുടെ തറവാട് കാറ്റിലും മഴയിലും തകര്‍ന്നുവീണത്. മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി.
മുറികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. നിര്‍മാണ ജോലികള്‍ വൈകാതെ ആരംഭിക്കുമെന്നാണ് ചരിത്രസ്‌നേഹികളുടെ പ്രതീക്ഷ.
















