ആലപ്പുഴ: സ്‌കൂള്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവരില്‍ നിന്നു തന്നെ മനസിലാക്കുന്നതിനായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സംഘടിപ്പിക്കുന്ന കുട്ടികളുമായുള്ള സംവാദം ഇന്ന് രാവിലെ 9.30 ന് എന്‍ജിഒ അസോസിയേഷന്‍ ഹാളില്‍ നടത്തും. ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ഒമ്പത്, 11 ക്ലാസുകളിലെ തെരഞ്ഞൈടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കമ്മിഷന്‍ അദ്ധ്യക്ഷ ശോഭ കോശി അദ്ധ്യക്ഷയാകും. സിസ്റ്റര്‍ ബിജി ജോസ്, ശ്രീല മേനോന്‍, സി.ജെ. ആന്റണി, എം.പി. ആന്റണി പങ്കെടുക്കും. എസ്.ആര്‍. രാജീവ് ബാലാവകാശങ്ങളെ കുറിച്ച് ക്ലാസെടുക്കും. 80 കുട്ടികള്‍ പങ്കെടുക്കും.
















