കൽപ്പറ്റ:ശ്രീ ഹരിഹരപുത്രധർമ്മ പരിപാലന സഭയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനവും ആദ്ധ്യാത്മിക സമ്മേളനവും കൽപ്പറ്റയിൽ നടത്തുന്നു.
ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് കൽപ്പറ്റ മകരജ്യോതി ഓഡിറ്റോറിയത്തിൽ സമ്മേ ളനം ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ വാസു ഉദ്ഘാടനം നിർവ്വഹിക്കും. അറുപത്തിരണ്ട് വർഷമായി അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണം വഹിച്ചുകൊണ്ടുവരുന്ന പെരിയോൻ ഗംഗാധരപ്പിള്ള, അമ്പലപ്പുഴ പേട്ട സംഘപെരിയോൻ കളത്തിൽ ചന്ദ്ര ശേഖരൻ നായർ ,പന്തളത്ത് രാജാവ് തുടങ്ങിയവർ പങ്കെടുക്കും. സത്സ്വരൂപാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ടി. അനൂപ് കുമാർ, എസ്.രാജു, എം.വേലു സ്വാമി തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: