Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നവംബര്‍ എട്ട് സാമ്പത്തികഭദ്രതാ ദിനമായി ആചരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 09:16 pm IST
inVicharam

സ്വതന്ത്ര ഇന്ത്യയില്‍ ഇദംപ്രഥമമായി കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നരേന്ദ്രമോദി സര്‍ക്കാരിന് വമ്പിച്ച പിന്തുണയാണ് സാധാരണക്കാരില്‍ നിന്നു ലഭിച്ചത്. സാമ്പത്തികമേഖലയിലെ പരിഷ്‌കരണമെന്ന നിലയില്‍ ചില താല്‍ക്കാലിക പ്രശ്‌നങ്ങള്‍ ഡിമോണിറ്റൈസേഷന്‍ സൃഷ്ടിച്ചുവെങ്കിലും സമീപഭാവിയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ഡിമോണിറ്റൈസേഷനും ജിഎസ്ടിയും നിര്‍ണായകമാകുമെന്ന് ലോകബാങ്കുപോലും അംഗീകരിച്ചിട്ടുണ്ട്.

എന്നാല്‍ ഡിമോണിറ്റൈസേഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അട്ടിമറിക്കുന്നതിനും രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിവിടുന്നതിനും പ്രതിപക്ഷത്തെ പിന്തുണയ്‌ക്കുന്ന ചില സാമ്പത്തിക ചിന്തകളുടെ സഹായത്തോടെ, പ്രതിപക്ഷ പാര്‍ട്ടികളും കള്ളപ്പണക്കാരും കള്ളനോട്ട് മാഫിയകളും തുടക്കംമുതല്‍തന്നെ ആസൂത്രിതമായ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യമേഖലയില്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച്, ബോധപൂര്‍വം ഉല്‍പ്പാദന മാന്ദ്യവും തൊഴില്‍രാഹിത്യവും സൃഷ്ടിച്ച്, കേന്ദ്ര ഗവണമെന്റിനെതിരെയും മോദിക്കെതിരെയും ജനവികാരം തിരിച്ചുവിടുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സാമ്പത്തികമേഖല പ്രതിസന്ധിയിലാണെന്ന് കുപ്രചാരണങ്ങള്‍ നടത്തുന്നു. ജനങ്ങളില്‍ അതാവശ്യ ഉത്കണ്ഠയും ആശങ്കയും പരത്തുന്നു.

ഈ സാഹചര്യത്തില്‍ ഡിമോണിറ്റൈസേഷനും ജിഎസ്ടിയും സംബന്ധിച്ച് യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളിലെത്തിക്കുന്നതിന് നവംബര്‍ എട്ട് ദേശീയതലത്തില്‍ സാമ്പത്തിക ഭദ്രതാദിനമായി ആചരിക്കുന്നത് ഉചിതമായിരിക്കും.

കെ. ഗുപ്തന്‍,

കല്ലറ, കോട്ടയം.

ഹൈക്കോടതിയുടെ പ്രശംസനീയമായ നിരീക്ഷണം

ഇന്നത്തെ രീതിയിലുള്ള കലാലയ രാഷ്‌ട്രീയം തികച്ചും അപകടകരമാണ്. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ കോളജുകളിലും എയ്ഡഡ് കോളജുകളിലുമാണ് സഭ്യതയുടെ സീമകള്‍ ലംഘിച്ചുകൊണ്ടുള്ള കോമാളിത്തങ്ങള്‍ നടക്കുന്നത്. അതിനു രാഷ്‌ട്രീയ നിറംകൊടുത്തു മാന്യത കല്‍പ്പിക്കുകയാണ്.

വിദ്യാഭ്യാസം എന്നുപറയുന്നതു രാഷ്‌ട്രീയ പ്രവര്‍ത്തനമല്ല. രാഷ്‌ട്രീയ പ്രവര്‍ത്തകരെ സജ്ജമാക്കി എടുക്കണമെങ്കില്‍ വിദ്യാഭ്യാസത്തിനുശേഷം താല്‍പ്പര്യമുള്ളവര്‍ക്കു പരിശീലനം കൊടുക്കാന്‍ വേറെ സംവിധാനമുണ്ടാക്കണം. കൗമാരക്കാരായ കുട്ടികളെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളാക്കി മാറ്റുന്നതു പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല. ലോകത്തില്‍ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമാണ് ഭാരതം.

ഇത്രയ്‌ക്ക് കൂടുതല്‍ അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവുമുള്ള മറ്റൊരു രാജ്യം ലോകത്തില്ല. ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ആരോടാണ് നിരന്തരം സമരം ചെയ്യുന്നത്? സ്വാതന്ത്ര്യത്തിനുമുന്‍പ് വിദ്യാര്‍ത്ഥി സമൂഹം അടക്കം ജനങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്നു സമരം ചെയ്തിരുന്നു. അതു വിദേശ ഭരണത്തിന് എതിരെയായിരുന്നു. ഇന്നതല്ല സ്ഥിതി. വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി സമരം ചെയ്യേണ്ട ഒരു സാഹചര്യവും ഇന്ന് രാജ്യത്തില്ല.

വിദ്യാര്‍ത്ഥി കൗണ്‍സിലുകള്‍, അധ്യാപക രക്ഷാകര്‍ത്തൃസമിതികള്‍ മുതലായ വിദ്യാര്‍ത്ഥികളുടെ ന്യായമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും വിദ്യാലയങ്ങളിലുണ്ട്. ആ സംവിധാനങ്ങളിലൂടെ പരിഹരിക്കാന്‍ പറ്റാത്ത ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിയമ സംവിധാനങ്ങളും കോടതികളും രാജ്യത്തുണ്ട്. ജനപ്രതിനിധികളും നാം തെരഞ്ഞെടുത്ത ഭരണാധികാരികളുമുണ്ട്. ഇവര്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത ഒരുപ്രശ്‌നവും വിദ്യാര്‍ത്ഥികള്‍ക്കില്ല.

ഗുരുക്കന്മാരെ അവഹേളിച്ചും അവരോട് ധിക്കാരം കാണിച്ചും അവരെ കയ്യേറ്റം ചെയ്തും നടത്തുന്ന സമരാഭാസങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പാടുള്ളതല്ല. അതിനുള്ള സ്ഥലം വിദ്യാലയങ്ങളല്ല. അച്ചടക്കത്തോടുകൂടി ബ്രഹ്മചര്യം പാലിച്ചുകൊണ്ട് വിദ്യനേടി സമൂഹത്തിനു മാര്‍ഗ്ഗദര്‍ശികളാകേണ്ട വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്ന പ്രവര്‍ത്തനങ്ങളാണിന്നു കലാലയങ്ങളില്‍ നടക്കുന്നത്. അതിന് അറുതിവരുത്തേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ചുമതലയാണ്. ആ ചുമതല നിര്‍വഹിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടതുകൊണ്ടാണ് കോടതി ഇടപെടേണ്ടി വന്നത്.

റാഗിങ് പോലുള്ള അനാശാസ്യവും സാമൂഹ്യവിരുദ്ധവുമായ പ്രവൃത്തികള്‍ നടന്നാല്‍ അധ്യാപകര്‍ക്കു നടപടിയെടുക്കാന്‍ ഭയമാണ്. കാരണം ആ പ്രവൃത്തികളില്‍ വ്യാപൃതരായിരിക്കുന്ന ആളുകള്‍ക്കുള്ള രാഷ്‌ട്രീയ പിന്‍ബലംതന്നെ. അതുകൊണ്ടുതന്നെ പറയട്ടെ, ഹൈക്കോടതിയുടെ നിരീക്ഷണം സര്‍വാത്മനാ രാജ്യസ്‌നേഹികള്‍ സ്വാഗതം ചെയ്യേണ്ടതാണ്. ഭാരതത്തിനു മുഴുവന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന പ്രസ്തുത വിധി പ്രശംസനീയമാണ്.

അഡ്വ.വി.പത്മനാഭന്‍,

ചേര്‍ത്തല

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.