കാട്ടിക്കുളം :വെള്ളാഞ്ചേരി കാളികാല്ലി എന്നീ പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിന് വനം വകുപ്പ് പരിഹാരം കാണുന്നില്ലെന്ന് പരാതി. കതിര് കടക്കാന്‍ പാകമായ നെല്‍കൃഷിയാണ് കാട്ടാനകള്‍ ചവിട്ടി മെതിക്കുന്നത്. കാളി കൊല്ലിയില്‍ പാട്ടത്തിന് കൃഷിയെടുത്ത രാഘവന് ജോര്‍ജ് എന്നിവരുടെ നെല്‍കൃഷിയാണ് വ്യാപകമായ് നശിപ്പിച്ചത്. ചേലുര് കരുണ ഭവന്റെ തോട്ടത്തിലെ കാപ്പി ക വുങ്ങ് കായ ഫലമുള്ള കുരുമുളക് എന്നിവയും നശിപ്പിച്ച നിലയിലാണ് ‘ കൊയ്ത്ത് കഴിയുവരെ പ്രദേശത്ത് കാവല്‍ ഏര്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനം വകുപ്പ് അവഗണിക്കുന്നുവെന്നും കര്‍ഷകര്‍ പറഞ്ഞു.ലക്ഷങ്ങള്‍ മുടക്കി വനംവകുപ്പ് സ്ഥാപിക്കുന്ന വൈദ്യുത കമ്പി വേലി സബ്സിഡിയായി കര്‍ഷകര്‍ക്ക് നല്കണമെന്നആവശ്യവും ഉയരുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: