തിരുവനന്തപുരം: ബിഎംഎസ് ആറ്റിങ്ങല്‍ മേഖലയില്‍ ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ മാമം യൂണിറ്റില്‍ തൊഴില്‍ ചെയ്യുന്ന ഐഎന്‍ടിയുസിയിലെ രണ്ട് ചുമട്ടുതൊഴിലാളികള്‍ തിരുവനന്തപുരം ജില്ലാ ജനറല്‍ മസ്ദൂര്‍സംഘ(ബിഎംഎസ്)ത്തില്‍ ചേര്‍ന്നു. യൂണിറ്റിന്റെ ഐഡി കാര്‍ഡ് വിതരണം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സജി എസ്. നായര്‍ നിര്‍വഹിച്ചു. ബിഎംഎസ് ആറ്റിങ്ങല്‍ മേഖല ജോയിന്റ് സെക്രട്ടറി പ്രമോദും പങ്കെടുത്തു.
















