തിരുവനന്തപുരം: പരമ്പരാഗത കലകള്‍ക്ക് പ്രോത്സാഹനം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. അനന്തപുരി നൃത്തസംഗീതോത്സവത്തിന്റെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് അഭിമാനിക്കാന്‍ തക്കമുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചത് രാജഭരണകാലത്തെ വലിയ സംഭാവനകള്‍ കൊണ്ടാണെന്നും അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം ലാളിത്യമുള്ള ആളായിരുന്നു ചിത്തിര തിരുനാള്‍ രാജാവെന്നും വിദ്യാഭ്യാസം, ആരോഗ്യം, കലാരംഗം എന്നിവയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രാജഭരണം മുഖ്യപങ്ക് വഹിച്ചെന്നും അദ്ദേഹം പറഞ്ഞു. ജി. രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കലാമത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ബാംഗ്ലൂര്‍ അഭയലക്ഷ്മി അവതരിപ്പിച്ച ഒഡീസി നൃത്തശില്പവും ഉണ്ടായിരുന്നു.
















