തിരൂര്‍/വളാഞ്ചേരി: ആര്‍എസ്എസ് പ്രവര്ത്തകന് വിപിനെ കൊലപ്പെടുത്തിയ സംഘത്തിന്റെ തീവ്രവാദബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി തിരൂരിലും വളാഞ്ചേരിയിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.
കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യുക, എസ്ഡിപിഐയുടെ തീവ്രവാദ ബന്ധം എന്‍ഐഎ അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. വളാഞ്ചേരിയില്‍ നടന്ന പരിപാടിയില്‍ താനൂര്‍ വിജയന് മുഖ്യപ്രഭാഷണം നടത്തി. ഉണ്ണി വൈക്കത്തൂര്‍, ചന്ദ്രന്, മുരളി, ഗണേശന്, ആനന്ദന്, ശശി എന്നിവര്‍ സംസാരിച്ചു.
തിരൂരില്‍ നടന്ന പരിപാടിയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി.വി.രാമന് അദ്ധ്യക്ഷനായി. കെ.പി.പ്രദീപ്കുമാര്‍, മനോജ് പാറശ്ശേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: