കോട്ടയം: ജില്ലയുടെ വിവിധ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന മസാലക്കടകള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയംഗം എബി ഐപ്പ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കടകളില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കളാണ് വില്‍പ്പന നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
















