കോട്ടയം: ജില്ലയില്‍ കേസ്സുകളുടെ എണ്ണം ഏറുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 2016-ല്‍ ആകെ കേസുകളുടെ എണ്ണം 27,576 മാത്രമായിരുന്നു. എന്നാല്‍ 2017 ആഗസ്റ്റ് 31 വരെയുള്ള എട്ടുമാസത്തിനുള്ളില്‍ കേസ്സുകളുടെ എണ്ണം 21,288 ആണ്. നാല മാസം മുന്നിടുമ്പോള്‍ കേസ്സുകളുടെ എണ്ണം ഇതിലും ഏറെയാവും. പീഡനക്കേസ്സുകളാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍. പീഡനത്തിന് 803 കേസ്സുകളാണ് ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്.
റോഡപകടങ്ങളില്‍ ഉള്ള കേസ്സുകളാണ് തൊട്ടടുത്തുള്ളത്. ഈ ഇനത്തില്‍ 1759 കേസ്സുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റോഡപകടങ്ങളില്‍ 146 പേര്‍ മരിച്ചു. 1982 പേര്‍ക്ക് പരിക്കേറ്റു. ഏഴ് കൊലപാതകവും 24 വധശ്രമവും ഉണ്ടായി. എഴുപത്തിമൂന്ന് ബലാത്സംഗ കേസ്സുള്‍ രജിസ്റ്റര്‍ ചെയ്തു.
തട്ടിക്കൊണ്ട് പോകല്‍-14, പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍-12, പിടിച്ചുപറി-25, മോഷണം-107, വാഹനമോഷണം-36, മറ്റ് കേസ്സുകള്‍-71, കബളിപ്പിക്കല്‍-124, സംഘര്‍ഷം-164, വ്യക്തിപരമായ അക്രമങ്ങള്‍-151, നിയമലംഘനം-8, ഭര്‍തൃപീഡനം-75, തീവയ്‌പ്പ്-17, ഭവനഭേദനം-129, സംഘം ചേര്‍ന്നുള്ള കവര്‍ച്ച്-4, സ്ത്രീധന കൊലപാതകം-1, നിരോധിത പുകയില ഉത്പന്നങ്ങല്‍ സൂക്ഷിച്ചതിന്-505, മറ്റ് കേസ്സുകള്‍-1,94, 118 എന്നിവയാണ് കേസ്സുകളുടെ കണക്ക്. മറ്റ് കേസ്സുകളില്‍ വാഹന പരിശോധന അടക്കമുള്ളവ ഉള്‍പ്പെടുന്നു. ഇപ്പോള്‍ പോലീസ് പരിശോധന കര്‍ക്കശമാക്കുന്നതോടെ കേസ്സുകളുടെ എണ്ണം ഇനിയും ഏറാന്‍ ഇടയുണ്ട്. പോലീസിന്റെ മദ്ധ്യസ്ഥതയില്‍ സ്‌റ്റേഷനില്‍ ഒത്തുതീര്‍പ്പായ കേസ്സുകളുടെ എണ്ണം കൂടി കൂട്ടിയാല്‍ ഇരട്ടിയിലധികമാവും കേസ്സുകളുടെ കണക്ക്.
















