കൊച്ചി: എറണാകുളം ജില്ലാ മത്സ്യത്തൊഴിലാളി സംഘത്തിന്റെ (ബിഎംഎസ്) ആഭിമുഖ്യത്തില്‍ 27 ന് രാവിലെ 11 ന് കൊച്ചി പോര്‍ട്ട് ട്രസ്റ്റ് എംഎംഡി. ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. ബേപ്പൂര്‍ തീരത്ത് കപ്പലിടിച്ച് തകര്‍ന്ന ഇമ്മാനുവല്‍ എന്ന മത്സ്യ ബന്ധന ബോട്ടിലെ മരണമടഞ്ഞവരുടെയും കാണാതായവരുടെയും കുടുംബത്തിന് നഷ്ടം പരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ഷാജി, കെ.എസ്. അനില്‍കുമാര്‍, എന്‍.എം സതീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: