കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെയും കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് പി എ മുഹമ്മദ് കമ്മീഷന് തെളിവെടുപ്പ് തുടങ്ങി. കേസില്‍ കക്ഷി ചേര്‍ന്ന അഡ്വ. ജീവന് മാത്യു മനയാനിയില് നിന്നാണ് ഇന്നലെ തെളിവെടുത്തത്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് വേണ്ടി അഡ്വ. ഗണേഷ് ചന്ദ്രന് ഹാജരായി. നവംബര്‍ ഒന്നു മുതല്‍ തുടര്‍ച്ചയായി തെളിവെടുപ്പു നടത്തുമെന്ന് കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: