പുലാപ്പറ്റ:നാലിശ്ശേരി ഭഗവതി ക്ഷേത്ര മുറ്റത്തുള്ള നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ആല്‍മരം മുറിക്കുന്നു.മരത്തിന്റെ പഴക്കം കാരണം വലിയ ചില്ലകള്‍ പൊട്ടിവീണതിനാല്‍ തന്ത്രിയുടെയും ജോതിഷ്യരുടെയും നിര്‍ദ്ദേശ പ്രകാരമാണ് മുറിക്കാനൊരുങ്ങുന്നത്.
ആല്വൃക്ഷത്തിലെ ജീവസ്വത്തെ ആവാഹിച്ച് വെറൊരു ചെറിയ ആല്ചെടിയിലേക്ക് പകര്‍ത്തുന്ന ചടങ്ങ് ക്ഷേത്രത്തില്‍ നടന്നു.ക്ഷേത്രം തന്ത്രി പനാവൂര്‍ കുട്ടന് തിരുമേനിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വൃക്ഷത്തിന്റെയും വൃക്ഷത്തില്‍ വന്നിരിക്കുന്ന പക്ഷികളുടെയും പ്രകൃതിയുടെയും അനുമതി വാങ്ങിച്ച ശേഷം മരം മുറിക്കാന്‍ ഒരുങ്ങുക എന്നതാണ് ചടങ്ങ്.
അടുത്ത ദിവസങ്ങളില്‍ മരം മുറിക്കാന്‍ തുടങ്ങുമെന്നും തുടര്‍ന്ന് ക്ഷേത്രത്തിലെ നാനാ ദേശത്തുള്ളവര്‍ ചേര്‍ന്ന് ജീവസ്വം പകര്‍ത്തിവെച്ചിരിക്കുന്ന വൃക്ഷതൈ നടുമെന്നും ക്ഷേത്രം സെക്രട്ടറി പി.എ.സജീവ് കുമാര്‍,മേല്‍ശാന്തി വിനു കുളങ്ങര എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: