കല്ലേക്കാട്: കല്ലേക്കാട് മാതൃസദനത്തിലെ അമ്മമാര്‍ സാന്ത്വന പരിചരണ രംഗത്തേക്ക്. രാധാകൃഷ്ണ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുമായി സഹകരിച്ച് ആരംഭിക്കുന്ന സാന്ത്വന പരിചരണ പരിപാടിയിലാണ് മാതൃസദനത്തിലെ അമ്മമാര്‍ സന്നദ്ധസേവന പ്രവര്‍ത്തകരാകുന്നത്.
കല്ലേക്കാട് ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സ്ഥാപനത്തില്‍ 60 വയസ്സിന് മുകളിലുള്ള 40 അമ്മമാരാണ് നിലവിലുള്ളത്. തങ്ങളുടെ ഇനിയുള്ള ജീവിതം സമൂഹത്തിന് പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് അമ്മമാര്‍.
ആധികാരികമായി സാന്ത്വന പരിചരണ പരിശീലനം ലഭ്യമാക്കിയാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 25 പേരടങ്ങുന്ന സന്നദ്ധ സേനാംഗങ്ങളാണ് നിലവില്‍ ഈ കേന്ദ്രത്തിനുള്ളത്. ഡോ.സുനിത മുരളീധരന് നേതൃത്വം നല്കുന്ന മാതൃസദനം സാന്ത്വനപരിചരണ വിഭാഗത്തിന് ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടേയും സെന്റ് ജോണ്‍സ് ആംബുലന്‍സിന്റേയും, സേവാഭാരതിയുടേയും സഹകരണം ഉണ്ടായിരിക്കും.
പറളി, പിരായിരി, അകത്തേത്തറ, പുതുപ്പരിയാരം, പാലക്കാട് മുനിസിപ്പാലിറ്റി പരിധിക്കുള്ളിലാണ് നിലവില്‍ സേവനം ലഭ്യമാകുക. സാന്ത്വന പരിചരണം ആവശ്യമുള്ളവര്‍ 0491-2509995, 7510239140 എന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
മാതൃസദനം സാന്ത്വന പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം പൂജ്യ സ്വാമി കൃഷ്ണാത്മാനന്ദജി, ഡോ.ശ്രീറാം എന്നിവര്‍ ചേര്‍ന്ന് 28ന് രാവിലെ 11മണിക്ക് കല്ലേക്കാടുള്ള റെഡ് ക്രോസ് ട്രെയിനിംഗ് ഹാളില്‍ നിര്‍വ്വഹിക്കും.
റെഡ് ക്രോസ് സംസ്ഥാന അദ്ധ്യക്ഷന്‍ വി.പി.മുരളീധരന് ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: