ആലപ്പുഴ: അഴീക്കല്‍ ഗ്രാമത്തെ കേരള ഫിഷറീസ്-സമുദ്രപഠന സര്‍വ്വകലാശാല ദത്തെടുത്തു. ആലപ്പുഴ രൂപതാ സൊസൈറ്റിയുടെ സഹകരണത്തോടെ രൂപീകരിച്ച സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളിലൂടെയാണ് ശാക്തീകരണപദ്ധതികള്‍ നടപ്പാക്കുന്നത്.
ധാരണ പത്രവും പദ്ധതി രേഖയും കുഫോസ് രജിസ്ട്രാര്‍ ഡോ.വി.എം. വിക്ടര്‍ ജോര്‍ജ് രൂപതാ ഡയറക്ടര്‍ ഫാ. സേവിയര്‍ കുടിയാംശ്ശേരിക്ക്് കൈമാറി.
















