ആലപ്പുഴ: സ്‌കന്ദഷഷ്ഠി വ്രതാചരണം ഇന്ന്. ക്ഷേത്രങ്ങളില്‍ വിവിധ ചടങ്ങുകളും പൂജകളും പുലര്‍ച്ചെ ആരംഭിക്കും. ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തല്‍ കാവടി വഴിപാട്, പാലഭിഷേകം, മഹാനിവേദ്യപൂജ തുടങ്ങിയവ നടക്കും. രാവിലെ 9ന് കാവടി പ്രദക്ഷിണം, 10ന് ഷഷ്ഠിപൂജ.
തെക്കന്‍ പഴനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പറവൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം, തോണ്ടന്‍കുളങ്ങര മഹാദേക്ഷേത്രം, അമ്പലപ്പുഴ കോമന നവരാക്കല്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കാക്കാഴം പുതുവല്‍ ശ്രീബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചേര്‍ത്തല ഓംകാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക പൂജകള്‍ നടക്കും.
ഹരിപ്പാട് മഹാക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്ഷേത്രം ഭാരവാഹികള്‍ എല്ലാവിധ സൗകര്യവും ഏര്‍പ്പെടുത്തി. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക സൗകര്യ വും പഞ്ചഗവ്യം വിതരണം ചെയ്യുവാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി.
ഭക്തജനങ്ങളെ സഹായിക്കുന്നതിനായി ഉപദേശക സമിതിയും സന്നദ്ധസംഘടനകളും സജീവമായുണ്ട്.
















