തിരുവനന്തപുരം: ഹൈന്ദവര്‍ അത്യപൂര്‍വമായ വെല്ലുവിളി നേരിടുന്ന സമൂഹത്തില്‍ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുന്ന മഹനീയ ചിന്തയുടെ ഉടമയാണ് പരമേശ്വര്‍ജിയെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് നീലകണ്ഠന്‍മാസ്റ്റര്‍.
ചിന്തകളിലും നിലപാടുകളിലും സമീപനങ്ങളിലും മുഴുവന്‍ മനുഷ്യരുടെയും ഉന്നമനം മാത്രമായിരുന്നു പരമേശ്വര്‍ജിയുടെ ലക്ഷ്യം. ഹൈന്ദവസംസ്‌കാരത്തിന്റെ അസ്തിത്വവും വിശാല ചിന്തകളും ഉയര്‍ത്തിപ്പിടിച്ച് ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും ഉത്തരവാദിത്വമാണെന്ന് കരുതി പ്രവര്‍ത്തിച്ച മഹത് വ്യക്തിയാണ് അദ്ദേഹം.
ഹിന്ദുമതത്തിലുള്ള പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാനും വെല്ലുവിളികളെ നേരിടാനുമായാണ് പരമേശ്വര്‍ജി പഠിപ്പിച്ചതെന്ന് നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു.
















