വൈത്തിരി: വൈദ്യഗിരി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ശൂര സംഹാര മഹോത്സവം ഇന്ന് നടക്കും. എറണകുളം പുഷ്പന് സ്വാമികളുടെ നേതൃത്വത്തില്‍ സുരേഷ് സ്വാമികള്‍ ഭഗവാന് വിശേഷാല്‍ പൂജകള്‍ അര്‍പ്പിക്കും. രാവിലെ ആറ് മണിക്ക് വിശേഷാല്‍ ഗണപതിഹോമത്തോടെ പൂജകള്‍ ആരംഭിക്കും. വൈദ്യഗിരീശന് അഭിഷേകാദികളോടെ ഉച്ചപൂജവരെ ഉണ്ടാവും. രാവിലെ 10.30ന് ആജ്ഞ ചോദിക്കല്‍ ചടങ്ങോടെ ശൂര സംഹാരത്തിന് പുറപ്പെടും. വൈദ്യഗിരിയുടെ താഴ്വാരത്തുനിന്നും ശൂര പത്മന് എന്ന അസുരനെ ഓടിച്ച് ക്ഷേത്രത്തില്‍ എത്തിച്ച് ശൂര സംഹാരം എന്ന ചടങ്ങ് നടത്തും. തിന്മയുടെയും ദുരിതങ്ങളുടെയും സംഹാരമാണ് ഇവിടെ നടക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് വിശേഷാല്‍ കലശപൂജയ്ക്ക് ശേഷം സ്കന്ദഷഷ്ഠി പ്രസാദ ഊട്ടോടെ ചടങ്ങുകള്‍ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: