കോതമംഗലം: നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണ സമിതിയുടെ വാഗ്ദാനങ്ങള്‍ ജലരേഖയായി. അധികാരത്തിലേറിയപ്പോള്‍ വാഗ്ദാനം ചെയ്ത പദ്ധതികളായ ആധുനിക അറവുശാല, തങ്കളം ബസ്സ്റ്റാന്റ് നവീകരണം, പൊതുശ്മശാനം എന്നിവ കടലാസിലൊതുങ്ങി.
നഗരസഭയുടെ വികസന പദ്ധതികളെല്ലാം നിലച്ചു. യുഡിഎഫിലെ ഗ്രൂപ്പ്പോരും പടലപിണക്കങ്ങളും വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ മുടക്കി ഉദ്ഘാടനം ചെയ്ത തങ്കളം ബസ്സ്സ്റ്റാന്റിന്റെ നിര്‍മ്മാണത്തില്‍ ക്രമക്കേടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഗതാഗത പരിഷ്ക്കരണ കമ്മിറ്റിയുട തീരുമാനങ്ങള്‍ പലതും നടപ്പാക്കിയിട്ടില്ല. അറവുശാലയുടെ നവീകരണവും പ്രവര്‍ത്തനങ്ങളും യാ ഥാര്ത്ഥ്യമായിട്ടില്ല. പൊതുശ്മശാനത്തിനായി ഇപ്പോഴത്തെ ഭരണസമിതിക്ക് ഒന്നും ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തീവ്രശ്രമം നടത്തിവരുന്നുവെന്ന് ചെയര്‍പേഴ്സണ്‍ മഞ്ജു സിജു. തങ്കളം ബസ്സ്സ്റ്റാന്റ് ഫണ്ട് അനുവദിച്ച് റീടെണ്ടര്‍ നടപടിയായിട്ടുണ്ട്. പൊതുശ്മശാനം നിര്‍മ്മിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. അറവ്ശാലയുടെ നവകീരണത്തിനായി കിഫ്ബി ഫണ്ട് അനുവദിച്ചുവെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: