കോട്ടയം: ജില്ലയിലുടനീളം നടത്തിയ വാഹന പരിശോധനയില്‍ 2254വാഹനങ്ങള്‍ പരിശോധിച്ചതായി പോലീസ് അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ച 120 പേര്‍ക്കെതിരെയും, അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 170 പേര്‍ക്കെതിരെയും കേസെടുത്തു. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 287 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ഇല്ലാത്തതിന് 100 പേര്‍ക്കെതിരെയുംമറ്റു ഗതാഗത നിയമലംഘനങ്ങള്‍ക്ക് 262 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
















