മാവേലിക്കര: പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിക്ക് കീഴിലുള്ള കെ.എം. ചെറിയാന്‍ ഹാര്‍ട്ട് ഫൗണ്ടേഷനില്‍ ഹൃദയ വാല്‍വ് മാറ്റല്‍ ശസ്ത്രക്രീയയ്‌ക്കെത്തിയ വിമുക്ത ഭടന് ചികിത്സാപിഴവിനെ തുടര്‍ന്ന് ചലനശേഷി നഷ്ടമായെന്ന് ബന്ധുക്കളുടെ പരാതി. അടൂര്‍ മണക്കാല ശ്രീവത്സത്തില്‍ തുളസീധരന്‍ ഉണ്ണിത്താനാണ് ചലനശേഷി നഷ്ടമായത്. ഇദ്ദേഹത്തെ കഴിഞ്ഞ ജൂണ്‍ 18നാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. വാല്‍വിന്റെ തകരാറിനെ തുടര്‍ന്ന് ഇത് മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയയും നടത്തി. നാല് ദിവസത്തിന് ശേഷം രോഗിയെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കയച്ചു. പിന്നീട് വേദന കലശലായതോടെ വീണ്ടും ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ വീണ്ടും ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. എന്നാല്‍ ഇതു സംബന്ധിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ചലനശേഷി നഷ്ടമായെന്ന വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഇതേതുടര്‍ന്ന് എറണാകുളത്തെ സ്വകാര്യമെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലിലാണ് രണ്ടാമത് ശസ്ത്രക്രീയ നടന്നെന്ന വിവരം തങ്ങള്‍ അറിയുന്നതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ പത്തനംതിട്ട ഡിഎംഒയ്‌ക്ക് പരാതിനല്‍കിയിട്ടുണ്ട്.
















