ആലപ്പുഴ: സ്‌കൂള്‍ വാഹനങ്ങളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 22 ഡ്രൈവര്‍മാര്‍ മദ്യപിച്ചതായി കണ്ടെത്തി. അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇന്നലെ ജില്ലയിലാകെ പരിശോധന നടത്തിയത്.
1664 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 247 വാഹനങ്ങള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടികള്‍സ്വീകരിച്ചു. അനുവദനീയമായതില്‍ കൂടുതല്‍വിദ്യാര്‍ത്ഥികളെ കയറ്റിസര്‍വ്വീസ് നടത്തിയ 48വാഹനങ്ങള്‍ക്കെതിരേയും മതിയായരേഖകള്‍ഇല്ലാതെസര്‍വ്വീസ് നടത്തിയ 34 വാഹനങ്ങള്‍ക്കെതിരേയും ലൈസന്‍സില്ലാതെ വാഹനമോടിച്ച ഒരുഡ്രൈവര്‍ക്കെതിരേയും പോലീസ് നിയമ നടപടി സ്വീകരിച്ചു.
സ്വകാര്യവാഹനങ്ങളിലും സ്‌കൂള്‍ ബസ്സുകളിലും പരിധിയില്‍കൂടുതല്‍കുട്ടികളെകയറ്റികൊണ്ടുപോകുക., മദ്യപിച്ചും, അശ്രദ്ധമായും വാഹനമോടിക്കുകതുടങ്ങിവിദ്യാര്‍ത്ഥികളുടെജീവന് അപകടമുണ്ടാക്കുന്നവിധം വാഹനം ഓടിക്കുന്നവര്‍ക്കെതിരേയുളള പ്രത്യേകവാഹന പരിശോധന തുടര്‍ന്നുംശക്തമായരീതിയില്‍ നടത്തും.
മദ്യപിച്ച്‌വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെക്കുറിച്ച് രക്ഷിതാക്കള്‍ പോലീസിനെ അറിയിക്കേണ്ടതും, അലക്ഷ്യമായികുട്ടികളെകുത്തിനിറച്ച് പോകുന്ന വാഹനങ്ങള്‍ അപകടമുണ്ടാക്കുകയുംചെയ്യുന്ന സാഹചര്യത്തില്‍സ്‌കൂള്‍ അധികൃതരുംമാതാപിതാക്കളുംഇത്തരംകാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
















