പാലക്കാട്: കേരളത്തിലെ റേഷന്‍ വ്യാപാരികള്‍ നവംബര്‍ 6ന് കടകള്‍ അടച്ച് അനിശ്ചിതകാല സമരം നടത്തും.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സേവന വേതന വ്യവസ്ഥയും മറ്റ് ആനുകൂല്യങ്ങളും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസ്സിയേഷനും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസ്സോസിയേഷനും സംയുക്തമായി സമരം നടത്തുന്നത്.
റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് നടപ്പിലാക്കുക, ഇ പോസ് മിഷ്യന് സ്ഥാപിച്ച് റേഷന്‍ കടകള്‍ നവീകരിക്കുകയും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയും ചെയ്യുക, വാതില്‍പ്പടി വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച് അളവിലും തൂക്കത്തിലും കൃത്യത ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. പാലക്കാട് താലൂക്കിലെ സമരപ്രഖ്യാപന കണ്വന്ഷന് എകെആര്‍ആര്‍ഡിഎ സംസ്ഥാന സമിതിയംഗം വി.പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
വി.പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ സമരസമിതി, ജില്ലാ സംയുക്ത സമരസമിതി ഭാരവാഹികളായ ശിവദാസ് വേലിക്കാട്, കെ.രാധാകൃഷ്ണന്, കെ.എം.അബ്ദുള്‍സത്താര്‍, അജിത്ത്കുമാര്‍, താലൂക്ക് റേഷന്‍വ്യാപാരി സംയുക്ത സമരസമിതി ചെയര്മാന് എ.കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
സംയുക്ത സമരസമിതി ഭാരവാഹികളായി എ.കൃഷ്ണന് (ചെയര്മാന്), കാസിം കണ്ണാടി (വൈസ് ചെയര്മാന്), വി.വിഷ്ണുദേവന് (ജനറല്‍ കണ്‍വീനര്‍), വി.പി.രഘുനാഥ് (ജോയിന്റ് കണ്‍വീനര്‍), എസ്.ഗണേശന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: