പാലക്കാട്:ബിജെപി ജില്ലാ ഘടകത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പൊള്ളാച്ചി ലൈനില്‍ തിരുവനന്തപുരത്ത് നിന്ന് പാലക്കാടെത്തുന്ന അമൃത എക്സ്പ്രസ്സ് മധുര വരെയും, ചെന്നൈ എഗ് മോര് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് പഴനിയില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിന്‍ പാലക്കാട് ടൗണ്‍ സ്റ്റേഷനിലേക്കു സര്‍വ്വീസ് നീട്ടുന്നു.
നവംബര്‍ ഒന്നുമുതല്‍ സര്‍വ്വീസ് നടത്തുന്നതിന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ജി ഉത്തരവിട്ടു. മുന്‍ കേന്ദ്ര റയില്‍വേ സഹ മന്ത്രി ഒ.രാജഗപാല് എംഎല്‍എ,ബിജെപിസംസ്ഥാനനേതാക്കളായ എന്‍.ശിവരാജന്, സി.കൃഷ്ണകുമാര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, പാലക്കാട് നഗരസഭ 51-ാം വാര്‍ഡ് കൗണ്‍സിലര്‍ വി.നടേശന് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
ഈ തീവണ്ടികള്‍ സ്ഥിര സര്‍വ്വീസാണ് നടത്തുക.ഒ.രാജഗോപാല്‍ എംഎല്‍എ സെപ്തംബര്‍ 25ന് ഡല്‍ഹിയില്‍ വെച്ച് നടന്ന ദേശീയ നിര്‍വ്വാഹക സമിതിയില്വെച്ചാണ് നിവേദനം മന്ത്രിക്ക് കൈമാറിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: