പത്തനംതിട്ട: വൃശ്ചികം ഒന്നു മുതല്‍ മകരം ഒന്നു വരെയുളള രണ്ടു മാസക്കാലം ഹിന്ദുമത വിശ്വാസികള്‍ തീര്‍ത്ഥാടന കാലമായി ആചരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. വീടുകളില്‍ മത്സ്യ മാംസാദികളും മറ്റും കയറ്റരുത്. മകരജ്യോതി ദിവസം ക്ഷേത്രങ്ങളിലും വീടുകളിലും ദീപോത്സവമായി ആഘോഷിക്കണം. ക്ഷേത്രങ്ങളില്‍ ഉപദേശക സമിതികളുടെ സഹായത്തോടെ ദീപോത്സവം ആഘോഷിക്കും. വിവിധ ജാതി വിഭാഗങ്ങള്‍ ഒരു വേദിയില്‍ ഒന്നിച്ചു കൂടണമെന്ന് അദ്ദേഹം പറഞ്ഞു. ജാതി വിവേചനമില്ലാത്ത ഐക്യം ഉണ്ടാക്കുന്നതിന് ഇതു സഹായിക്കും. രാഷ്ട്രീയമല്ല, മന്ത്രങ്ങളാവണം അത്തരം വേദികളില്‍ ഉയരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: