ബീറ്റിന് ഒരുകാലത്ത് ആരാധകരേറെയുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്ലിക്കായ ഷെവര്‍ലെയുടെ കാറും ബീറ്റായിരുന്നു. പക്ഷേ, ബീറ്റ് ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, വിദേശിയര്‍ക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് തെളിഞ്ഞു.
ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെട്ട കാര്‍ എന്ന റെക്കോര്‍ഡ് ഇക്കുറി ബീറ്റിന് സ്വന്തം. ബീറ്റിന്റെ 45,222 യൂണിറ്റ് കാറുകളാ ്ഏപ്രില്, സപ്തംബര്‍ കാലയളവില്‍ കയറ്റുമതി ചെയ്തത്. ഷെവര്‍ലെ ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ച് കയറ്റുമതിക്ക് കൂടുതല്‍ പ്രാധാന്യം നല്കാന് തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നത്.
41,430 യൂണിറ്റുമായി ഫോക്സ് വാഗണ്‍ വെന്റോയാണ് കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത്. ആഭ്യന്തര വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മാരുതി സുസുകി കയറ്റുമതിയില്‍ ഏഴാമതാണ്. 18,869 യൂണിറ്റ് കയറ്റുമതി ചെയ്ത ബലേനോയിലൂടെയാണ് മാരുതിക്ക് ആ നേട്ടം സ്വന്തമാക്കാനായത്.
ഫോര്‍ഡ് ഇക്കോ സ്പോര്‍ട്ട്, ഫോര്‍ഡ് ഫിഗോഎന്നിവയാണ് കയറ്റുമതിയില്‍ മൂന്നും നാലും സ്ഥാനത്ത്. ഹ്യുണ്ടായ് ക്രെറ്റ, ഗ്രാന്‍ഡ് ഐ ടെണ് എന്നിവ അഞ്ചും ആറും സ്ഥാനങ്ങളിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: