വാഹന വിപണിക്ക് ഇത് നല്ലകാലം. യാത്രാവാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന 9.16 ശതമാനം വര്‍ധിച്ചു. കാര്‍ വില്‍പ്പന 6.63 ശതമാനമായും യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന 17.81 ശതമാനമായും കൂടി. 2.52 ശതമാനമാണ് വാന്‍ വില്‍പ്പനയിലെ വര്‍ധന.
വാണിജ്യ വാഹനങ്ങളുടെ വില്പനയില് 5.96 ശതമാനമാണ് വര്‍ധന. ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വില്പനയിലാണ് കുതിച്ചു ചാട്ടമുണ്ടായത്. 14.76 ശതമാനമാണ് വര്‍ധന. എന്നാല്‍, ഹെവി, മീഡിയം വാണിജ്യവാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായി.
ത്രീവീലറുകളുടെ വില്പനയില് ഇടിവുണ്ടായപ്പോള്‍ ടൂവീലറുകള്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടത്തിയത്. 10.14 ശതമാനമാണ് ടൂവീലര്‍ വില്‍പ്പന. സ്കൂട്ടറുകളുടെ വില്‍പ്പനയാണ് കുതിച്ചുയര്‍ന്നത്. 17.26 ശതമാനമാണ് വര്‍ധന. 7.71 ശതമാനമാണ് മോട്ടോര്‍ സൈക്കിളുകളുടെ വില്പന കൂടിയത്.
വാഹന കയറ്റുമതിയിലും കുതിച്ചുചാട്ടമുണ്ടായി. 10.71 ശതമാനമാണ് വര്‍ധന. ആഭ്യന്തര വിപണിയില്‍ ത്രീവീലറുകള്‍ക്ക് മോശം കാലമായിരുന്നെങ്കിലും വിദേശവിപണിയില്‍ വളര്‍ച്ചയുണ്ടായി. 19.42 ശതമാനമായാണ് ത്രീവീലറുകളുടെ കയറ്റുമതി കൂടിയത്. ടൂവീലര്‍ കയറ്റുമതിയില്‍ 15.22 ശതമാനത്തിന്റെയും വര്‍ധന രേഖപ്പെടുത്തി.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് പുറത്തുവിട്ടതാണ് കണക്ക്. 2017 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: