പോത്തന്‍കോട് : പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ സ്‌കൂളിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സീമ അധ്യക്ഷയായി. ജില്ലാപഞ്ചായത്തംഗം എസ്.രാധാദേവി, പഞ്ചായത്തംഗങ്ങളായ ഗിരിജകുമാരി, ദിലീപ്കുമാര്‍, സബീന, ബിന്ദു, അനിതകുമാരി, റിയാസ്, പഞ്ചായത്ത് സെക്രട്ടറി കെ.ബാബു, ആര്‍.പി.പങ്കജം എന്നിവര്‍ സംസാരിച്ചു.
















