തിരുവനന്തപുരം: വള്ളതോള്‍ സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സി.ജി. രാജഗോപാലിന്റെ ശ്രീരാമചരിതമാനസം (തുളസീദാസ രാമായണം) പ്രകാശനം ചെയ്തു. കേന്ദ്രമാനവവിഭവശേഷി സഹമന്ത്രി ഡോ. സത്യപാല്‍ സിംഗ്, പി. നാരായണ കുറുപ്പിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഭാഷ ചെയ്ത മിഴിയിതു ധന്യം എന്ന കവിതയും സത്യപാല്‍ സിംഗ് ഒ. രാജഗോപാലിന് നല്‍കി പ്രകാശനം ചെയ്തു. ഡോ വി.വി. വിശ്വമാണ് കവിത പരിഭാഷപ്പെടുത്തിയത്. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
















