തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് കമ്പനി ആയ ക്വസ്റ്റ് ഗ്ലോബലിനെ അസോസിയേഷന്‍ ഓഫ് ഔട്‌സോഴ്‌സിങ് പ്രൊഫഷണല്‍സ് ലോകത്തെ 100 പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍ കമ്പനികളില്‍ ഒന്നാമതായി ഇത്തവണയും തിരഞ്ഞെടുത്തു. അവാര്‍ഡുകളും സെര്‍റ്റിഫിക്കേഷനുകളും നല്‍കുന്ന ലീഡര്‍ ഗ്രൂപ്പ് വിഭാഗത്തിലാണ് നേട്ടം. ഗ്ലോബല്‍ എഞ്ചിനീയറിംഗ് സൊല്യൂഷന്‍ പ്രൊവൈഡര്‍ ആയ ക്വസ്റ്റ് ഗ്ലോബല്‍, എയ്‌റോ സ്‌പേസ്, ഡിഫെന്‍സ്, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഓയില്‍, ഗ്യാസ്, എഞ്ചിനീയറിംഗ് സോഫ്റ്റവെയര്‍ തുടങ്ങി നിരവധി മേഖലകളിലായി 500 ലധികം മുന്‍നിര ഫോര്‍ച്ചുണ്‍ കമ്പനികള്‍ക്ക് സാങ്കേതിക സഹായം നല്‍കി വരികയാണ്.














