കഴക്കൂട്ടം: കൊച്ചുവേളിക്കും കടയ്‌ക്കാവൂരിനുമിടക്ക് ഓടിക്കൊണ്ടിരുന്ന രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായതിനാല്‍ ട്രെയിന്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്‌ച്ച ഉച്ചയ്‌ക്ക് പുറപ്പെട്ട ജനശതാബ്ദിയ്‌ക്ക് നേരെ കൊച്ചുവേളിക്കും കഴക്കൂട്ടത്തിനുമിടയിലായിരുന്നു ആദ്യ കല്ലേറ്. ഇതിന് ശേഷം തിരുവനന്തപുരത്ത് നിന്ന് തിരിച്ച ചെന്നൈ എക്‌സ്‌പ്രെസിന് നേരെ കഴക്കൂട്ടത്തിനും കടയ്‌ക്കാവൂരിനുമിടയിലായിരുന്നു രണ്ടാമത് കല്ലേറ് നടന്നത്.
















