തൃപ്പൂണിത്തുറ: ഇരുമ്പനം മൃദുല സ്പര്‍ശം സ്പെഷല്‍ സ്കൂളിലെ ഭിന്നശേഷികരായ കുട്ടികള്‍ക്കായി മണിപ്പൂരി നൃത്തം അവതരിപ്പിച്ചു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സ്പിക്- മാകേയുടെ നേതൃത്വത്തില്‍ ആണ് നൃത്താവിഷ്ക്കരണം നടന്നത്. ബിസ്മില്ലാ ഖാന് കേന്ദ്ര സംഗീത അക്കാദമിയുടെ യുവ പുരസ്കാരം നേടിയ ബസുസിനം സിങ്ങും ഒന്‍പതു കലാകാരന്മ്മാരും ചേര്‍ന്നാണ് മണിപ്പൂരി നൃത്തം രംഗത്തവതരിപ്പിച്ചത്. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്പേഴ്സ്ന് ചന്ദ്രികാദേവി നിര്‍വഹിച്ചു. സ്കൂള്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ നിത്യ ഗോപാലകൃഷ്ണന്, പിക്- മാകേ കോര്‍ഡിനേറ്റര്‍, ഉണ്ണികൃഷ്ണവാര്യര്‍, വൈസ് പ്രിന്‍സിപ്പല്‍ ലാലി ജോര്‍ജ്, അദ്ധ്യാപകരായ പ്രേമലത, ശ്രീദവി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പ്രശസ്ത മണിപ്പൂരി നൃത്തകന്‍ ബസുസിനം സിങ്ങിനെ ക്യാപ്റ്റന്‍ ഗോപാലകൃഷ്ണന് പൊന്നാടയണിച്ചു ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: