കാക്കനാട് : കുണ്ടും കുഴിയും നിറഞ്ഞ് വാഹനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്ന സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ കുഴികളടക്കാന്‍ റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് ( ആര്.ബി.ഡി.സി) ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല കര്‍ശന നിര്‍ദേശം നല്കി. കാക്കനാട് പുതിയ ട്രാഫിക് പരിഷ്ക്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി കലക്ടറുടെ അധ്യക്ഷയില്‍ ചേംബറില്‍ നടന്ന യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. മഴക്കാലം തുടങ്ങിയതോടെ സീപോര്‍ട് എയര്‍പോര്‍ട്ട് റോഡില്‍ വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളതെന്ന് യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ് ട്രീയ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. റോഡ് നിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആര്.ബി.ഡി.സി ഇതുവരെ അറ്റ കുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ ആവശ്യത്തിന് ഫണ്ടില്ലെന്നാണ് ആര്.ബി.ഡി.സി അധികൃതരുടെ വിശദീകരണം. ടോള്‍ ചുങ്കം മാത്രമാണ് ആര്‍ബിഡിസിയുടെ ഏകവരുമാന മാര്‍ഗം. എന്നാല്‍ പലയിടത്തും ടോളുകള്‍ നിര്‍ത്തലാക്കിയതോടെ വരുമാനം ഗണ്യമായി കുറഞ്ഞെന്നാണ് അധികൃതരുടെ വിശദീകരണം. അതെസമയം ജിഎസ്ടി വന്നതോടെ പൊതുമരാമത്ത് ജോലികള്‍ ഏറ്റെടുക്കുന്നതിനോട് കരാരുകാര്‍ വിമുഖത കാണിക്കുന്നതും റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിന് തിരിച്ചടിയായിട്ടുണ്ട്. ജിഎസ്ടി നിരക്ക് കുത്തനെ കൂട്ടിയതാണ് കരാറുകാര്‍ പൊതുമരാമത്ത് ജോലികള്‍ ഏറ്റെടുക്കാതെ പിന്തിരിയാന് പ്രധാന കാരണം. അതെസമയം സീ പോര്‍ട്ട് റോഡ് ഉള്‍പ്പെടെ നിരവധി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സീപോര്‍ട്ട് റോഡില്‍ ഓലിമുകള്‍ സിഗ്നല്‍ ജംങ്ഷനിലെ കുഴികളടക്കാത്തതില് പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ തൊഴിലാളികള്‍ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. സിവില്‍ലൈന്‍ റോഡില്‍ പടമുകള്‍ മുതല്‍ ചെമ്പ്മുക്ക് വരെ വേനല്‍ക്കാലത്ത് കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ കുഴികളെടുത്തത് അറ്റകുറ്റപ്പണി നടത്താതില്‍ വിവിധ രാഷ്ട്രീയ,യുവജന സംഘനകളുടെ നേതൃത്വത്തില്‍ ഇതിനോടകം നിരവധി പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയിട്ടും റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നും ആരോപണമുയര്‍ന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: